ബാങ്കുകാരുടെ ഭീഷണി, ആലപ്പുഴയില്‍ കയര്‍ തൊഴിലാളി ആത്മഹത്യ ചെയ്തു

ആലപ്പുഴ - സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് വായ്പ തിരിച്ചടക്കാനാകാതെ നിവൃത്തികേടിലായ കയര്‍ തൊഴിലാളി ബാങ്കുകാരുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കുഞ്ഞാറുവെളി ശശിയാണ് ആത്മഹത്യ ചെയ്തത്. ചേര്‍ത്തലയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് ശശി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രയാസം മൂലം കഴിഞ്ഞ മൂന്ന് മാസമായി വായ്പയുടെ അടവ് മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്കുകാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ശശി ആത്മഹത്യ ചെയ്തത്. നേരത്തെ കയര്‍ ഫാക്ടറി ഉടമയായിരുന്ന ശശി പിന്നീട് ഫാക്ടറി വിറ്റ ശേഷം വീടിന് സമീപത്തുള്ള മറ്റൊരു ഫാക്ടറിയില്‍ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

 

Latest News