വാഹനം നിര്‍ത്താതെ പോയതിന് കസ്റ്റഡിയിലായ ആള്‍ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി - കൈകാണിച്ചിട്ടും വാഹനം നിര്‍ത്താത്തതിന് പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചു. 
തൃപ്പൂണിത്തുറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരന്‍ നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മനോഹരനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലിസ് ശേഖരിച്ചു വരികയാണ്.

 

Latest News