Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടിമാലിയിൽ നാടകീയ രംഗങ്ങൾ; പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

ഇടുക്കി- സി.പി.ഐ അംഗം യു.ഡി.എഫ് അംഗങ്ങളോടൊപ്പം അവിശ്വാസ ചർച്ചക്ക് എത്തിയതിനെ തുടർന്ന് ഭൂരിപക്ഷം ഇല്ലെന്ന് മനസ്സിലാക്കിയ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി രാജിവെച്ചു. ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 
പോലീസ് സംരക്ഷണം ഉണ്ടായിരുന്നതിനാൽ 10 യു.ഡി.എഫ് അംഗങ്ങളും സി.പി.ഐ അംഗം സൗമ്യ അനിലും ഒരു വാഹനത്തിലാണ് ഒൻപത് മണിയോടെ പഞ്ചായത്ത് ഹാളിൽ എത്തിയത്. പിന്നാലെ എൽ.ഡി.എഫ് അംഗങ്ങളും എത്തി. ഇതോടെ അവിശ്വാസം പാസാകുമെന്ന് എൽ.ഡി.എഫിന് ബോധ്യമായി. ഉടൻ സനിതാ സജി രാജിക്കത്ത് വരണാധികാരിയായ ബ്ലോക്ക് സെക്രട്ടറിക്ക് കൈമാറി. യു.ഡി.എഫ് അംഗങ്ങളെ പോലീസ് തിരികെ സുരക്ഷിതമായി കൊണ്ടുപോയി. പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വൈസ് പ്രസിഡന്റ് കെ.എസ് സിയാദിന് നൽകി. ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വലിയ പോലീസ് സംഘമാണ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നത്. 

 

Latest News