Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂരിൽ വേനൽക്കാല വിമാന ഷെഡ്യൂൾ 28 മുതൽ; നിരക്ക് കുത്തനെ കൂടുന്നു

കൊണ്ടോട്ടി- കരിപ്പൂരിൽ നിന്നുള്ള വിമാനങ്ങളുടെ വേനൽക്കാല ഷെഡ്യൂൾ 28 മുതൽ ആരംഭിക്കും. എയർ ഇന്ത്യയുടെ ദുബായ്, ഷാർജ ആഴ്ചയിലെ സർവീസുകൾ മുഴുവൻ ഇന്ന് മുതൽ നിർത്തലാക്കി. ഇൻഡിഗോ ജിദ്ദ, ദമാം സർവീസ് വീണ്ടും ഷെഡ്യൂളിൽ ഉൾപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് നിർത്തലാക്കിയ സർവീസുകളാണ് ഇൻഡിഗോ പുനരാരംഭിക്കുന്നത്. 
ഒമാൻ എയർ പുതിയ ഷെഡ്യൂളിൽ സർവീസ് വർധിപ്പിച്ചു. വേനൽക്കാല ഷെഡ്യൂൾ സമയങ്ങളിൽ ചെറിയ മാറ്റങ്ങളാണ് വരുത്തിയത്. അതിനിടെ ചെറിയ പെരുന്നാളും, വിഷവും ഒന്നിച്ചെത്തിയതോടെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. വേനലവധിക്ക് കേരളത്തിൽ സ്‌കൂളുകൾ അടക്കുന്നതോടെ ഗൾഫിലേക്ക് പോകുന്ന കുടുംബങ്ങൾ ഏറെയാണ്. ഇത്തവണ വേനലവധിയിൽ ചെറിയ പെരുന്നാളും വിഷുവും വന്നതോടെ ഗൾഫിലേക്ക് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുമുണ്ട്. 


ഈ തിരക്ക് മുന്നിൽ കണ്ടാണ് വിമാന കമ്പനികളെല്ലാം നിരക്ക് ഉയർത്തിയത്. കരിപ്പൂരിൽ നിന്ന് യു.എ.ഇയിലേക്ക് 26,000 മുതൽ 31,000 വരെയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. ജിദ്ദയിലേക്ക് 25,000 മുതൽ 30,000 വരെ നൽകണം. 
കുവൈത്തിലേക്ക് 30,000 വരെയും, ബഹ്‌റൈനിലേക്ക് 26,000 രൂപയും നൽകണം. അടുത്ത മാസത്തോടെ നിരക്ക് ഇനിയും കൂടും.

Latest News