ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മരണമടഞ്ഞു

ആലപ്പുഴ -  വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. പുന്നപ്ര വടക്കുപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന അനിലിന്റെ മക്കളായ അദ്വൈത് (13), അനന്തു (12) എന്നിവരാണ് മരിച്ചത്.  ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ കാല്‍ വഴുതി വെള്ളക്കെട്ടില്‍ വീണതെന്നാണ് സംശയം. ഇന്ന് ഉച്ചയോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രണ്ട് പേരെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്വൈത് ആലപ്പുഴ പറവൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ എട്ടാം ക്ലാസിലും അനന്തു ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.

 

Latest News