Sorry, you need to enable JavaScript to visit this website.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് നാളേക്ക് 27 വർഷം

കോട്ടയം- സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 27ന് 31 വർഷം. 2020 ഡിസംബർ 23ന് പ്രതികളെ ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചിരുന്നു. 1992 മാർച്ച് 27 നാണ് അഭയ കൊല്ലപ്പെട്ടത്. സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തി മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലാണ് ഈ കേസിൽ ഓരോ ഘട്ടത്തിലും ഇടപെടൽനടത്തിയത്. പ്രീഡിഗ്രി വിദ്യാർഥിനിയായിരുന്ന അഭയ കോട്ടയം പയസ് ടെൻത് കോൺവെന്റിലാണ് മരിച്ച നിലയിൽ കണ്ടത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിയ കേസിൽ സി.ബി.ഐയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
അതിനിടെ കഴിഞ്ഞ ജൂൺ 23ന് അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹരജിയിലാണ് ഹൈക്കോടതി അന്ന് അനുകൂല വിധി പ്രസ്താവിച്ചത്. സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരുടെ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികൾ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സ്റ്റെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷാവിധി റദ്ദാക്കിക്കൊണ്ട് തങ്ങൾക്ക് ജാമ്യം അനുവദിക്കണം എന്നതായിരുന്നു പ്രതികളുടെ ആവശ്യം. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്.
നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. എന്നാൽ കേസ് വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവമായിരുന്നില്ലെന്നാണ് ഹരജിയിൽ പ്രതികൾ ആരോപിച്ചത്.
 

Latest News