മലപ്പുറം- തീരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പെയിന്റ് വിവാദവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ മുൻനിർത്തി വർഗീയ ധ്രുവീകരണത്തിന് സംഘപരിവാർ ശ്രമം നടത്തുകയാണ്. ഇത്തരം വർഗീയ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മലപ്പുറത്തെയും മുസ്‌ലിം സമുദായത്തെയും മുൻനിർത്തി സംഘപരിവാർ നടത്തുന്ന വർഗീയ വിഷ പ്രചാരണങ്ങൾക്കെതിരെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം പ്രചാരണങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുന്നത്. ഭരണകൂടവും ക്ഷേത്ര നടത്തിപ്പുകാരും ഇതിന്റെ യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ മുന്നിട്ടിറങ്ങണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമത്തെ മലപ്പുറത്തെ ജനത ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, ജാഫർ. സി.സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ഇബ്രാഹിം കുട്ടി മംഗലം, ജംഷീൽ അബൂബക്കർ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ എന്നിവർ സംസാരിച്ചു.






