തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ മുസ്‌ലിം സംവരണം റദ്ദാക്കി

ബെംഗളുരു-കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് മുസ്‌ലിം വിഭാഗത്തിനുളള നാല് ശതമാനം ന്യൂനപക്ഷ സംവരണം റദ്ദാക്കി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമൈയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങളിലും ഉളള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുളള മുസ്‌ലിംകള്‍ക്ക് മാത്രമാണ് ഇനി സംവരണം നല്‍കുക. മുസ് ലിം ിഭാഗത്തിന്റെ നാലു ശതമാനം സംവരണം രണ്ട് ശതമാനം വീതം വൊക്കലിഗ, ലിംഗായത്ത്, വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കും. പോപ്പുലര്‍ ഫ്രണ്ട് നിരോധത്തിന് പിന്നാലെ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ ഉള്‍പ്പെടെ ഉളള ബി.ജെ.പി നേതാക്കാള്‍ മുസ്‌ലിം സംവരണം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Latest News