മലേഗാവ് സ്‌ഫോടന കേസ് പ്രതി ഇപ്പോഴും എം.പി, ഇതോ അച്ഛേദിൻ-സ്വര ഭാസ്‌കർ

ന്യൂദൽഹി- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിലൂടെ കാണുന്നതെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കർ. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കാമെങ്കിൽ  മാലെഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂർ എന്ത് അടിസ്ഥാനത്തിലാണ് എം.പിയായി തുടരുന്നതെന്നും സ്വര ഭാസ്‌കർ ചോദിച്ചു. 
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവെപ്പിനും ആക്രമത്തിനും പ്രേരണ നൽകാനുള്ള പൂർണ സ്വാതന്ത്ര്യം ഒരു ഭീകരവാദിക്ക് ലഭിക്കുമ്പോഴാണ് അച്ഛേദിൻ സംഭവിക്കുന്നതെന്നും സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തു.
 

Latest News