കർണാടകയിൽ മോഡിയുടെ ചടങ്ങിൽ സുരക്ഷാവീഴ്ച; ബാരിക്കേഡ് മറികടന്ന് യുവാവ്

ബംഗളൂരു- കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ റോഡ് ഷോയിൽ സുരക്ഷ വീഴ്ച. റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ ബാരിക്കേഡ് ചാടി ഓടാൻ ശ്രമിച്ചയാളെ കർണാടകയിലെ ദാവൻഗെരെയിൽ പോലീസ് തടഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഹുബ്ബള്ളി ജില്ലയിൽ സമാനമായ സംഭവത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ സുരക്ഷാ വീഴ്ചയാണിത്. കൊപ്പൽ ജില്ലയിൽ നിന്നുള്ള യുവാവാണ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. യുവാവ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിക്കുന്നത് കണ്ട മുതിർന്ന പോലീസ് ഓഫീസർ അലോക് കുമാർ ഓടിവന്ന് തടഞ്ഞു. ഒരു സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കമാൻഡോയും പിന്നാലെ ഓടിയാണ് ഇയാളെ തടഞ്ഞത്. 
 

Latest News