കര്‍ണാടകയില്‍  കോണ്‍ഗ്രസ് ആദ്യ ഘട്ട  സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി 

ബംഗളൂരു-കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയവരേയും സ്ഥാനാര്‍ഥികളായി പരിഗണിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സുരക്ഷിത മണ്ഡലത്തില്‍ മത്സരിക്കും. വരുണയില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. കോലാറില്‍ മത്സരിക്കണമെന്നായിരുന്നു അദ്ദേഹം ആദ്യം താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ ഈ മണ്ഡലം സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വരുണ മണ്ഡലത്തില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയത്.
ഡികെ ശിവകുമാര്‍ കനക്പുപുരയില്‍ നിന്നു തന്നെ ജനവിധി തേടും. ജി പരമേശ്വര കൊരട്ടിഗരെയില്‍ നിന്നു തന്നെ വീണ്ടും മത്സരിക്കും.

Latest News