കൊച്ചി- ചിന്ത ജെറോമിനെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ച് നടന്‍ വിനായകന്‍. ചിന്തയുടെ ചിത്രത്തിനൊപ്പം 'ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ' എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹ മാധ്യമങ്ങളില്‍ വിവാദത്തില്‍പെടുന്ന സാഹചര്യത്തിലാണ് വിനായകന്റെ പരിഹാസം.
സീറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രോപോലിത്തക്ക് ചങ്ങനാശ്ശേരിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവില്‍ വിവാദത്തില്‍ പെടുന്നത്. അതിന് മുന്‍പ് ട്രോള്‍ ചെയ്യപ്പെട്ടത് ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുളള ഇംഗ്ലീഷ് പോസ്റ്റാണ്. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ ഓസ്‌കര്‍ പോസ്റ്റ് ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്ത്.
സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ആശയദാരിദ്ര്യം മൂലമാണെന്നാണ് ചിന്ത ജെറോം പ്രതികരിച്ചത്.