ന്യൂദല്‍ഹി - കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന ആസ്ഥാനത്തിന്റെ പടവുകള്‍ കൈയേറ്റം ചൂണ്ടിക്കാട്ടി ദല്‍ഹിയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തു. ദേശീയ തലസ്ഥാനത്തെ ഡി.ഡി.യു റോഡിലേക്കുള്ള ഫുട്പാത്ത് കൈയേറുന്നതായി കണ്ടെത്തിയതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സര്‍വേയില്‍ ഫുട്പാത്തില്‍ പടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അതിനാല്‍ പൊളിച്ചുനീക്കേണ്ടി വന്നതായും സ്ഥലത്തെ ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് നിര്‍മാണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ആസ്ഥാനം പൊളിക്കാനുള്ള ശ്രമം നടന്നത്. 2019 ലെ മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അയോഗ്യത.