എൽ.ജി.ബി.ടി സംസ്‌കാരത്തിനെതിരെ ബോധവൽക്കരണവുമായി സൗദി മാനവശേഷി വികസന വകുപ്പ് 

റിയാദ്- എൽ.ജി.ബി.ടി സംസ്‌കാരത്തിനെതിരെ ബോധവൽക്കരണവുമായി സൗദി മാനവശേഷി വികസന വകുപ്പിനു കീഴിലെ ഫാമിലി അഫയേഴ്‌സ് കൗൺസിൽ രംഗത്ത്. കുട്ടികൾക്കിടയിൽ ലിംഗസ്വത്വ ബോധം ഊട്ടിയുറപ്പിക്കാനുതകുന്ന തരത്തിൽ നാം ആര് എന്ന പേരിൽ കുട്ടികൾക്കിടയിൽ വിപുലമായ ക്യാംപെയിൻ നടത്താൻ മൂന്നാമത് സൗദി ചൈൽഡ് ഹുഡ് ഫോറത്തിൽ നിർദേശിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് ഇത്തരമൊരു ക്യാപയ്‌നുള്ള വിശാലമായ കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ഫാമിലി കൗൺസിൽ രംഗത്തു വന്നത്. അടുത്തിടെയായി കണ്ടു വരുന്ന അധിനിവേശ സംസ്‌കാരങ്ങളെ കുറിച്ചും അവ സമൂഹത്തിലുണ്ടാക്കുന്ന ദുസ്വാധീനങ്ങളെ കുറിച്ചും പഠിക്കണമെന്നും ഫോറം നിർദേശിച്ചിരുന്നു. ഭാവി തലമുറകളുടെ സംശുദ്ധമായ ജീവിതം സംരക്ഷിക്കുന്നതിനായി ഇളം തലമുറകളിൽ വ്യക്തിത്വ വികാസവും സ്വത്വബോധവും ഊട്ടിയുറപ്പിക്കുന്ന കർമപരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കും. കുട്ടികൾക്കിടയിലെ ഡിജിറ്റൽ ഉപയോഗം സുരക്ഷിതമാക്കുന്നതിനാവശ്യമായ കർമപരിപാടികൾ ആവിഷ്‌കരിക്കാനുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സൗദി സൈബർ സെക്യൂരിറ്റി അതോറിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതികൾ ഫോറത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പതിനെട്ടു വയസിനു താഴെയുള്ള ഇരുവിഭാഗം കുട്ടികളെയും ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യുകയെന്നതും ഫാമിലി കൗൺസിലിനു കീഴിലെ ചെൽഡ് ഫോറത്തിന്റെ ചുമതലകളിൽ പെട്ടതാണ്.
 

Latest News