രാഹുല്‍ ഗാന്ധിക്കെതിരായ മറ്റൊരു കേസില്‍ പ്രതികരണം തേടി ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ദല്‍ഹി ഹൈക്കോടതി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എന്‍സിപിസിആര്‍) പ്രതികരണം തേടി.ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വ്യക്തിവിവരം വെളിപ്പെടുത്തിയെന്നതാണ് കേസ്.  
2021 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനുശേഷം കൊലപ്പെടുത്തി ദല്‍ഹിയിലെ ഓള്‍ഡ് നംഗല്‍ ഗ്രാമത്തില്‍ സംസ്‌കരിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അവരോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News