ന്യൂദല്‍ഹി- നിര്‍ഭാഗ്യത്തിന് ഞാനൊരു എം.പി ആയിപ്പോയില്ലേ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഒരാഴ്ച മുമ്പ് ആഘോഷിച്ച ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ശരിക്കും ആഘോഷിക്കാനുള്ള വകയായി കോടതിയുടെ ശിക്ഷാ വിധിയും ഇനി എം.പിയല്ലെന്ന ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനവും.
ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കത്തതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ദൗര്‍ഭാഗ്യത്തിന് ഞാനൊരു എം.പിയാണല്ലോ എന്ന് നാവില്‍നിന്നു വന്നത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരുത്തുന്ന വീഡിയോ പ്രചരിക്കുകയും ചെയ്തു. ബി.ജെ.പിക്കാര്‍ പരിഹസിക്കാനും വിമര്‍ശിക്കാനും ഉപയോഗിക്കുമെന്ന് പറഞ്ഞാണ് ജയറാം രമേശ് രാഹുലിനെ തിരുത്തിയത്.പ്രതീക്ഷിച്ചതു പോലെ ബി.ജെ.പി നേതാക്കള്‍ പരിഹാസവും തമാശയുമായി രംഗത്തുവരികയും ചെയ്തു.
നിങ്ങളുടെ ദൗര്‍ഭാഗ്യത്തിന് ഞാനൊരു എം.പിയായിപ്പോയില്ലേ എന്നാണ് രാഹുല്‍ തിരുത്തിയിരുന്നത്.
ഗുജറാത്ത് കോടതി രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി വന്നതുമുതല്‍ രാഹുല്‍ ഗാന്ധി എം.പിയല്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നത്.
അപ്പീല്‍ പോകാനാണ് കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയും ഒരു മാസത്തേക്ക് വിധി മാറ്റിവെക്കുകയും ചെയ്തിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






