ഊരകം സ്വദേശിനി മൈസുരുവില്‍ ജോലി  സ്ഥലത്ത് മരിച്ച നിലയില്‍, സുഹൃത്ത് കസ്റ്റഡിയില്‍  

മൈസൂരു- മലയാളി യുവതിയെ ജോലി സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഊരകം സ്വദേശിനി സബീനയെയാണ് മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിപ്പാടുകളുണ്ട്.സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ കരുവന്നൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുമായുള്ള തര്‍ക്കത്തിലാകാം മരണം സംഭവിച്ചതെന്നാണ് സൂചന. ബന്ധുക്കളുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Latest News