രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണോ? നിയമോപദേശം തേടി സ്പീക്കര്‍

ന്യൂദല്‍ഹി - കോടതി ശിക്ഷിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയില്‍ ലോകസഭാ സ്പീക്കര്‍ നിയമോപദേശം തേടി. അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. നിയമോപദേശം ലഭിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് സ്പീക്കറുടെ നിലപാട്.
പ്രധാനമന്ത്രിക്ക് എതിരെയുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട  മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതിയാണ് ഇന്നലെ രാഹുല്‍ ഗാന്ധിയ്ക്ക്  രണ്ട്  വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. മോദിയെന്ന പേര് കള്ളന്‍മാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമര്‍ശമാണ് മാനനഷ്ടക്കേസിന് ഇടയാക്കിയത്.  മാനനഷ്ടക്കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. എന്നാല്‍ രാഹുലിന് ജാമ്യം ലഭിക്കുകയും അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോടതി വിധിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. 

 

 

Latest News