വടകര- ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ 61 കാരന് 20 വർഷം കഠിന തടവും നാല് ലക്ഷത്തി ഇരുപത്തി അയ്യാരിരം രൂപ പിഴയും ശിക്ഷ വിധിച്ചു. നരിപ്പറ്റ ഉള്ളിയോറ ലക്ഷം വീട് കോളനിയിലെ സിദ്ദാർത്ഥനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ടി.പി അനിൽ ശിക്ഷിച്ചത്. പോക്‌സോ, ഇന്ത്യൻ ശിക്ഷാ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. 2018-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാൻ പോകുമായിരുന്ന ബാലികയെ പല തവണ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് കേസ്. ബാലിക പിന്നീട് ചിൽഡ്രൻസ് ഹോമിലെ കൗൺസിലിംഗിനിടയിലണ് പീഡിപ്പിച്ച കാര്യം പറഞ്ഞത്. കുറ്റിയാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ സി.ഐ എം.പി വിനീഷ്‌കുമാറാണ് കേസ് അന്വേഷിച്ചത്.