റിയാദ് - ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലെ വടക്കു പ്രദേശങ്ങളിൽ വീണ്ടും ജൂതകുടിയേറ്റം അനുവദിക്കാനുള്ള ഇസ്രായിൽ തീരുമാനത്തെ സൗദി വിദേശ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായിൽ തീരുമാനം മുഴുവൻ അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണ്. മേഖലാ, ആഗോള സമാധാന ശ്രമങ്ങൾക്ക് ഇത് തുരങ്കം വെക്കുമെന്നും അറബ് സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾക്കും 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും വിഘാതം സൃഷ്ടിക്കുമെന്നും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.