Sorry, you need to enable JavaScript to visit this website.

രാഹുൽഗാന്ധിക്കെതിരായ കോടതിവിധിയിൽ പ്രതിഷേധവുമായി മുസ്‌ലിംലീഗ്

കൽപറ്റ-രാഹുൽഗാന്ധിക്കെതിരായ കോടതി വിധിയിലൂടെ വെളിവാകുന്നത് ജനാധിപത്യ രീതിയിലുള്ള വിമർശനങ്ങളിലുള്ള അസഹിഷ്ണുതയാണെന്നു മുസ്്‌ലിംലീഗ്  വയനാട് ജില്ലാ പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി.മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. 
2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി എന്ന പേരുമായി ബന്ധപ്പെടുത്തി  നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് നൽകിയ പരാതിയിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ച് ഉത്തരവായത്. പ്രധാനമന്ത്രിക്കെതിരെ  മിണ്ടരുതെന്ന തിട്ടൂരമാണ് പാർലമെന്റിലടക്കം നടക്കുന്നത്. മോഡിക്കെതിരെ ജനാധിപത്യരീതിയിൽ വിമർശിക്കുന്നവരെപോലും അറസ്റ്റു ചെയ്യുന്ന സാഹചര്യം ഭരണകൂട ഭീകരതയുടെ ആഴമാണ് വെളിവാക്കുന്നത്. രാജ്യത്തെ മതേതര സമൂഹത്തിനൊപ്പംനിന്ന് വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ നിരന്തരം പോരാടുന്ന നേതാവിനെ വേട്ടയാടുന്നതിലൂടെ കേന്ദ്ര സർക്കാർ നൽകുന്ന സന്ദേശം വ്യക്തമാണ്. മോഡി  സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാണിക്കുന്നതിൽ രാഹുൽഗാന്ധിക്ക് പൂർണ പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു. 

കോൺഗ്രസ് പ്രകടനവും യോഗവും നടത്തി
കൽപറ്റ-രാഹുൽഗാന്ധിക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. കെ.പി.സി.സി അംഗം പി.പി.ആലി ഉദ്ഘാടനം ചെയ്തു. രാഹുൽഗാന്ധിയെ ജയിലിൽ അടയ്ക്കാമെന്നത് നരേന്ദ്ര മോഡിയുടെയും ആർ.എസ്.എസിന്റെയും വ്യാമോഹമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ്  ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ.ഐസക്, പി.വിനോദ്കുമാർ, ഹർഷൽ കോന്നാടൻ, കെ.ശശികുമാർ, സെബാസ്റ്റ്യൻ കൽപറ്റ, ഡിന്റോ ജോസ്, പി.ആർ.ബിന്ദു എന്നിവർ പ്രസംഗിച്ചു. 

Latest News