Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസീറിൽ മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

അസീർ- ബിൽഅസ്മറിൽ ഹൃദയാഘാതം മൂലം മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പഞ്ചാബ്  അർജുൻപുര സ്വദേശി ഹർജിത് സിംഗ് (40) ന്റെ മൃതദേഹം അബഹ എയർപോർട്ടിൽനിന്ന് ജിദ്ദ വഴി ദൽഹിയിലേക്കാണ് കൊണ്ടുപോയത്. അസീറിലെ  ബിൽ അസ്മർ എന്ന പ്രദേശത്തു െ്രെഡവർ  ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് അസീർ ഹോസ്പിറ്റലിൽ മാസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരി 28-നാണ് മരിച്ചത്. തുടർന്ന് നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് അയച്ചു. നിയമ നടപടികൾക്കും മറ്റുമായി സഹായവുമായി കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹിം പട്ടാമ്പി രംഗത്തുണ്ടായിരുന്നു. ഭാര്യ: അമൻ ദീപ് കൗർ.  മക്കൾ: ഹമൻ പ്രീത് കൗർ ,മെഹർദീപ് കൗർ.


 

Latest News