റിയാദില്‍ റെസ്‌റ്റോറന്റ് ജീവനക്കാരന്‍ മരിച്ച നിലയില്‍

റിയാദ്- ബത്ഹയിലെ റെസ്‌റ്റോറന്റ് ജീവനക്കാരന്‍ കോഴിക്കോട് മായനാട്  സ്വദേശി കുനിയില്‍ സുനിലി (54) നെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വര്‍ഷമായി ഇഖാമ കാലാവധി കഴിഞ്ഞ അദ്ദേഹം ഫൈനല്‍ എക്‌സിറ്റ് ലഭിച്ച് നാട്ടില്‍ പോകാന്‍ കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് മരണം. ഷാജ സുനിലാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഉസ്മാന്‍ ചെറുമുക്ക്, ശറഫ് മടവൂര്‍, ഉമര്‍ അമാനത്ത് എന്നിവര്‍ രംഗത്തുണ്ട്.

Tags

Latest News