Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതി കേസ്: സർക്കാർ വാക്കു പാലിക്കണമെന്ന് എസ്.വൈ.എസ്

മലപ്പുറം- പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ പേരിൽ പോലീസ് എടുത്ത കേസുകൾ അധികാരത്തിൽ വന്നാൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ വാക്ക് പാലിക്കണമെന്ന് മലപ്പുറം സുന്നി മഹലിൽ ചേർന്ന എസ്.വൈ.എസ് ഈസ്റ്റ് ജില്ല പ്രവർത്തക സമിതി സർക്കാരിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു. 835 കേസുകളിൽ 59 എണ്ണം മാത്രമാണ് സർക്കാർ പിൻവലിച്ചത്. ഗുരുതര ക്രിമിനൽ കേസുകൾ പിൻവലിച്ചാൽ കോടതികളുടെ ഇടപെടൽ ഉണ്ടാകുമെന്ന ന്യായം നിയമപരമായി നിലനിൽക്കാത്ത വാദമാണ്. അതിനാൽ സർക്കാരിൽ നിക്ഷിപ്തമായ നിയമപരമായ അധികാരം ഉപയോഗിച്ച് കേസുകൾ പിൻവലിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തമിഴ്നാടുൾപ്പെടെ വിവധ സംസ്ഥാനങ്ങളിൽ നടന്ന സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരുടെ പേരിലെടുത്ത എല്ലാ കേസുകളും പിൻവലിച്ച് മതേതര നിലപാട് ഉയർത്തിപ്പിടിച്ച സാഹചര്യത്തിൽ കേരള സർക്കാർ നിലപാട് തിരുത്താൻ തയാറാകണം. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് സംഘടന നേതൃത്വം നൽകും. യോഗം സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. 
എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി പ്രഖ്യാപനം ഏപ്രിൽ 26ന് മലപ്പുറത്ത് നടത്താൻ യോഗം തീരുമാനിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ 2024 ഏപ്രിലിൽ സമാപിക്കും. കാരുണ്യം, സംസ്‌കരണം, മോചനം പ്രമയത്തിൽ സംസ്ഥാനത്ത് ആചരിക്കുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് യോഗം അന്തിമ രൂപം നൽകി. 
ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. ഫരീദ് റഹ്മാനി കാളികാവ് റിപ്പോർട്ടും ഹസൻ സഖാഫി പൂക്കോട്ടൂർ കണക്കും അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത്, സയ്യിദ് ബി.എസ്.കെ തങ്ങൾ എടവണ്ണപ്പാറ,  കെ.കെ.എസ്. ബാപ്പുട്ടി തങ്ങൾ ഒതുക്കങ്ങൽ, സി അബ്ദുല്ല മൗലവി വണ്ടൂർ, ശാഹുൽ ഹമീദ് മാസ്റ്റർ, , ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീൻ ദാരിമി ചീക്കോട്,   ശമീർ ഫൈസി ഒടമല, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, , കെ.എ റഹ്മാൻ ഫൈസി കാവനൂർ,  പി.കെ ലത്തീഫ് ഫൈസി, അബ്ദുൽ അസീസ് ദാരിമി,  പി. .കെ ഉമർ ദാരിമി, ഇ.വി അബ്ദുസ്സലാം, പി.എ ജബ്ബാർ ഹാജി എളമരം, കെ.സി മുഹമ്മദ് (ബാപ്പു),  അബ്ദുൽ ലതീഫ് മുസ്ലിയാർ, കെ.പി ബാപ്പു മുതുപറമ്പ്, അല്ലിപ്ര കുട്ടിമാൻ, കെ ഇബ്റാഹീം ഫൈസി തിരൂർക്കാട്, ജഅ്ഫർ ഫൈസി സി പഴമള്ളൂർ, സി.എം  അബ്ദുല്ല ഹാജി, ഒ.കെ.എം മൗലവി ആനമങ്ങാട്, എം.എ റഹ്മാൻ മൗലവി, വൈ.പി.അബൂബക്കർ മാസ്റ്റർ, അബ്ദുറഷീദ് ദാരിമി പൂവ്വത്തിക്കൽ, ശറഫുദ്ദീൻ എടവണ്ണ,  ഉമർ ദർസി തച്ചണ്ണ, അബ്ദുൽ ഗഫൂർ ഫൈസി,  അബ്ദുൽ ലത്തീഫ് ദാരിമി, കെ മൂസ മാഹിരി, എം ഇണ്ണി ഹാജി, കെ.പി അക്ബർ, കെ.ടി മൊയ്തീൻ ഫൈസി, എ.കെ അബ്ദുൽ അസീസ് മുസ്ലിയാർ,കെ.കെ മുഹമ്മദ് അമാനുല്ല ദാരിമി, പി ബീരാൻ കുട്ടി ഹാജി കിഴിശ്ശേരി, ഒപി കുഞ്ഞാപ്പു ഹാജി, കെ.കെ മുനീർ മാസ്റ്റർ സംബന്ധിച്ചു.

Latest News