Sorry, you need to enable JavaScript to visit this website.

അബീർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ ലീഗ് ഫൈനലിൽ എ.സി.സി ടീം ജേതാക്കൾ

ജിദ്ദ- അബീർ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പർ ലീഗ് ഫൈനൽ പോരാട്ടത്തിൽ, എ.സി.സി നിലവിലെ സിഫ് ചാമ്പ്യന്മാരായ സബീൻ എഫ്.സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി ജേതാക്കളായി. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ സൂപ്പർ താരം ഇമാദ് നേടിയ മനോഹരമായ ഒരു ഗോളിന്റെ ലീഡിലാണ് മത്സരം വിജയിച്ചത്.
ഇരു പകുതികളിലും സബീൻ എഫ്.സി നടത്തിയ നിരവധി പ്രത്യാക്രമണങ്ങളെ, ശക്തമായ പ്രതിരോധം തീർത്ത്, വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു എ.സി.സി. ഒരു ഗോളിന് പിന്നിട്ടു നിന്ന സബീൻ എഫ്.സി പിന്നീട് ഉണർന്നു കളിക്കുകയും കളിയിലേക്ക് തിരിച്ചു വരാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. മുതിർന്ന താരം ഷിഹാബിന്റെയും ഹാഷിഖിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധം തീർത്ത് ടീം എ.സി.സി, സബീൻ എഫ്.സിയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.


കളിയുടെ അവസാന നിമിഷങ്ങളിൽ സബീൻ എഫ്.സി എതിർ ടീമിന്റെ ഗോൾമുഖത്ത് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഗോൾ കീപ്പർ സലാം മികച്ച പ്രകടനത്തിലൂടെ ടീമിന്റെ രക്ഷകനായി മാറി. എ ഡിവിഷൻ വിജയികൾക്കുള്ള ട്രോഫി, അൽ അബീർ മാർക്കറ്റിംഗ് ഡയറക്ടർ ഡോ.ഇമ്രാനും, സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും ചേർന്ന് നൽകി. റണ്ണേഴ്‌സിനുള്ള ട്രോഫി സമ ട്രേഡിംഗ് സി.ഇ.ഒ സംഷീദും, ജെ.എൻ.എച്ച് ഡയറക്ടർ മുഷ്താഖ് മുഹമ്മദലിയും ചേർന്നു നൽകി. മികച്ച കളി കാഴ്ചവെച്ച ടീം എ.സി.സിയുടെ സിയാവുദ്ദീനുള്ള  മാൻ ഓഫ് ദ മാച്ച് അവാർഡ് സലീം മമ്പാട് കൈമാറി.
ടൂർണമെന്റിലെ മികച്ച കീപ്പർ ആയി തെരഞ്ഞെടുത്ത ടീം എ.സി.സിയുടെ സലാമിനുള്ള ട്രോഫി, നൗഷാദ് ട്രീലൈഫ് കൈമാറി. ടൂർണമെന്റിലെ മികച്ച ഡിഫൻഡർ ആയി തെരഞ്ഞെടുത്ത ടീം എ.സി.സിയുടെ ആഷിഖിനുള്ള ട്രോഫി , അയ്യൂബ് മാസ്റ്റർ നൽകി. പ്ലേ മേക്കർ ആയി തെരഞ്ഞെടുത്ത സബീൻ എഫ്.സിയുടെ താരം അജിത്ത് ശിവനുള്ള സമ്മാനം എൻകംഫോർട്‌സ് ചെയർമാൻ ലത്തീഫ് കാപ്പുങ്കൽ നൽകി. ടോപ് സ്‌കോറർമാരായ സബീൻ എഫ്.സിയുടെ റമീസിനും, മുഹമ്മദ് അനീസിനുമുള്ള ട്രോഫി സമ ട്രേഡിംഗ് സി.ഇ.ഒ  സംഷീദ് നൽകി. ടൂർണമെന്റിലെ മികച്ച പ്ലെയർ ആയ ഇമാദിനുള്ള ട്രോഫി അയ്യൂബ് മുസ്ലിയാരകത്ത് നൽകി.


ബി ഡിവിഷൻ ഫൈനൽ പോരാട്ടത്തിൽ ഫ്രണ്ട്‌സ് ജിദ്ദ, പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ന്യൂകാസിൽ എഫ്.സിയെ പരാജയപ്പെടുത്തി. സ്‌കോർ(5-4). ബി ഡിവിഷൻ വിജയികൾക്കുള്ള ട്രോഫി ജിദ്ദ നാഷണൽ ഹോസ്പിറ്റൽ  ഡയറക്ടർ മുഷ്താഖ് മുഹമ്മദലി നൽകി. ബി ഡിവിഷൻ റണ്ണേഴ്‌സിനുള്ള ട്രോഫി അനലിറ്റിക്‌സ് സി.ഇ.ഒ ശിൽജാസ് നൽകി.   ടൂർണമെന്റിലെ മികച്ച കീപ്പർ ആയി തെരഞ്ഞെടുത്ത ഫ്രണ്ട്‌സ് ജിദ്ദയുടെ ഷിഹാബുദ്ദീനുള്ള ട്രോഫി, ഗസ്‌റ്റോ കിച്ചൻ ഡയറക്ടർ ജാബിർ നൽകി.
ടൂർണമെന്റിലെ മികച്ച ഡിഫൻഡർ ആയി തെരഞ്ഞെടുത്ത ന്യൂകാസിൽ എഫ്.സിയുടെ അക്ബറിനുള്ള ട്രോഫി കേരള സംസ്ഥാന സ്‌കൂൾ ഗേൾസ് കോച്ച് മുനീർ മാസ്റ്റർ നൽകി. പ്ലേ മേക്കർ ആയി തെരഞ്ഞെടുത്ത ഇനാസിനുള്ള ട്രോഫി ബാഹി ഗ്രൂപ്പ് ചെയർമാൻ സലീമും, ബെസ്റ്റ് പ്ലെയർ ആയ സഹൽ മുഫീദിനുള്ള ട്രോഫി നിസാം പാപ്പറ്റയും നൽകി. ബെസ്റ്റ് ഫോർവേഡ് ഷറഫുദ്ധീനുള്ള ട്രോഫി, മൻസൂർ കെ.സിയും, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയ ഷിഹാബുദ്ദീനുള്ള ട്രോഫി കമ്പ്യൂടെക് സി.ഇ.ഒ ഒസാമ ഹർത്താനിയും നൽകി.        
ഡി ഡിവിഷൻ ഫൈനലിൽ വിജയികളായ സ്‌പോർട്ടിംഗ് യുനൈറ്റഡ് ജിദ്ദക്കുള്ള ട്രോഫി അൽഅബീർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.അഹമ്മദ് നൽകി. ഡി ഡിവിഷൻ റണ്ണേഴ്‌സിനുള്ള ട്രോഫി അബ്ദുൽ റസാഖ് നൽകി. ടൂർണമെന്റിലെ മികച്ച കീപ്പർ ടാലെന്റ് ടീൻസ് ടീമംഗം മുഹമ്മദ് ഇഷാന് ആദം കബീർ നൽകി.
ടൂർണമെന്റിലെ മികച്ച ഡിഫൻഡർ ആയി തെരഞ്ഞെടുത്ത സ്‌പോർട്ടിംഗ് യുനൈറ്റഡ് ജിദ്ദയുടെ അബ്ദുൽ ഖുദ്ദൂസിനുള്ള ട്രോഫി ശരീഫ് ബ്ലാസ്‌റ്റേഴ്‌സ് നൽകി. ടൂർണമെന്റിലെ പ്ലേ മേക്കർ ജെ.എസ്.സിയുടെ പാർഥിവ് പ്രവീണുള്ള ട്രോഫി ഷഫീഖ് നൽകി. ടോപ് സ്‌കോറർ ആയ ടാലെന്റ് ടീൻസ് താരം ആസിഫ് മുഹമ്മദിനുള്ള ട്രോഫി, മുനീർ മുന്ന നൽകി. ബെസ്റ്റ് പ്ലെയർ ആയ സോക്കർ ഫ്രീക്‌സ് താരം ആദിൽ റഹ്മാനുള്ള ട്രോഫി നൗഷാദ് പാലക്കൽ നൽകി.


40 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിന്റെ ഫൈനലിൽ ഫ്രൈഡേ ഫുട്‌ബോൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജെ.എസ്.സി ഷീരയെ പരാജയപ്പെടുത്തി. വിജയികളായ ഫ്രൈഡേ ഫുട്‌ബോളിനുള്ള ട്രോഫി ബദർ തമാം പോളിക്ലിനിക്ക് മാർക്കറ്റിംഗ് മാനേജർ ഡോ.അഷ്‌റഫും, റണ്ണേഴ്‌സിനുള്ള ട്രോഫി സലാഹുദ്ധീനും നൽകി. മാൻ ഓഫ് ദി മാച്ച് ആയ റിയാസിനുള്ള ട്രോഫി ബ്ലാസ്‌റ്റേഴ്‌സ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ നൽകി.  ടൂർണമെന്റിലെ മികച്ച കീപ്പർ ഫ്രൈഡേ ഫുട്‌ബോൾ കീപ്പർ റഷീദിനുള്ള ട്രോഫി അബ്ദുൽ ഫത്താഹ് നൽകി.
ടൂർണമെന്റിലെ മികച്ച ഡിഫൻഡർ ആയി തെരഞ്ഞെടുത്ത ജെ.എസ്.സിയുടെ ഷാനവാസിനുള്ള ട്രോഫി അലി തിരുവേഗപ്പുറയും, പ്ലേ മേക്കർ ജെ.എസ്.സി താരം സൽമാനുള്ള ട്രോഫി നൗഷാദ് പാലക്കലും നൽകി. ടോപ് സ്‌കോറർ ആയ ഫ്രൈഡേ ഫുട്‌ബോൾ താരം ബഷീറിനുള്ള ട്രോഫി ഷമീം ബ്ലാസ്‌റ്റേഴ്‌സ് നൽകി. ബെസ്റ്റ് പ്ലെയർ ആയ ഫ്രൈഡേ ഫുട്‌ബോൾ താരം ഹാരിസിനുള്ള ട്രോഫി, കേരള പ്രീമിയർ ക്രിക്കറ്റ് കൺവീനർ നൗഷാദും കൈമാറി.

Tags

Latest News