ന്യൂദല്‍ഹി- സ്‌കൂള്‍ പ്യൂണും കൂട്ടാളികളും ചേര്‍ന്ന് പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സ്‌കൂളില്‍ ജോലി ചെയ്യുന്ന പ്യൂണും സുഹൃത്തുക്കളുമാണ് പ്രതികള്‍. മാര്‍ച്ച് 14നാണ് സംഭവമെങ്കിലും മാര്‍ച്ച് 22 നാണ് സ്‌കൂള്‍ അധികൃതര്‍ പീഡന വിവരം പോലീസില്‍ അറിയിച്ചത്. പ്യൂണിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലക്കാരനും 54 കാരനുമായ അജയ് ആണ് അറസ്റ്റിലായത്. ഗാസിയാബാദിലായിരുന്നു താമസം. ഒളിവില്‍ പോയ മറ്റു പ്രതികളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് എല്‍ബിഎസ് ആശുപത്രിയില്‍ പരിശോധന നടത്തി. 54 കാരനായ പ്രതി പെണ്‍കുട്ടിയെ മയക്കത്തിലാക്കിയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടുകാരോടൊപ്പം ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തുകയും വാർഷിക പരീക്ഷ പോലും ഒഴിവാക്കുകയും ചെയ്തു.
അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ സഹോദരനുമായി ബന്ധപ്പെട്ട് വാർഷിക പരീക്ഷയില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)