മൂന്നു മാസത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

നജ്‌റാൻ-നാട്ടിൽ നിന്നും പുതിയ വിസയിൽ തൊഴിൽ തേടി നജ്‌റാനിൽ എത്തിയ ഏത്ദിവസം രാത്രി റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഉത്തർ പ്രദേശ് സ്വദേശിയായ ബബുലൂ ഗംഗാറാമിന്റെ (38) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നജ്‌റാനിൽനിന്നും ജിദ്ദ വിമാനത്താവളം വഴി ലഖ്‌നൗ വിമാനതാവളത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള വക്കാലത്ത് ഗംഗാറാമിന്റെ നാട്ടുകാരനായ സുരേഷ് സഹനിയുടെ പേരിൽ വീട്ടുകാർ കൊടുത്തിരുന്നു. എന്നാൽ ഇദ്ദേഹം ഇതുമായി നിസഹകരിച്ചു. തുടർന്ന് ഉത്തർ പ്രദേശിൽ നിന്നും ഇദ്ദേഹത്തെ തൊഴിൽ വിസക്ക് സൗദിയിലേക്ക് എത്തിച്ച ട്രാവൽസ് ഏജൻസി വഴി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപെടുകയും കോൺസുലേറ്റിന്റെ അഭ്യർത്ഥനപ്രകാരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗവും പ്രതിഭ റിലീഫ് കൺവീനറുമായ അനിൽ രാമചന്ദ്രന്റെ പേരിൽ വക്കാലത്ത് കൊടുക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു. സൗദിയിൽ എത്തിയ ശേഷം സ്‌പോൺസറുടെ കീഴിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല എന്ന കാരണത്തിൽ സ്‌പോൺസർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറി. അനിൽ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. എംമ്പാം ചിലവും എയർ കാർഗോ ടിക്കറ്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വഹിച്ചു.
                       
 

Latest News