Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ റെയില്‍വേ എ. സി 3 ടയര്‍ ഇക്കണോമി ക്ലാസ് വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറച്ചു

ന്യൂദല്‍ഹി- ഇന്ത്യന്‍ റയില്‍വേ ട്രെയിനില്‍ എ. സി. 3 ടയര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ചാര്‍ജില്‍ പുന:ക്രമീകരണം വരുത്തി. നേരത്തെ റെയില്‍വേ എ. സി 3 ടയര്‍ ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് ലിനന്‍ പുതപ്പുകള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ലിനന്‍ പുതപ്പുകള്‍ കൂടി അനുവദിച്ചതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവും വരുത്തി. ഈ വര്‍ധനവിലാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇനി ലിനന്‍ പുതപ്പ് അനുവദിക്കും. അതോടൊപ്പം പഴയ നിരക്കില്‍ യാത്രയും ചെയ്യാം. 

എ. സി. 3 ടയര്‍ ഇക്കോണമി ക്ലാസ് ടിക്കറ്റിന്റെ നിരക്കും എ. സി. 3 ടയര്‍ ടിക്കറ്റ് നിരക്കും തുല്യമാക്കി സര്‍ക്കുലറും ഇറക്കിയിരുന്നു. പ്രസ്തുത സര്‍ക്കുലര്‍ ഇപ്പോള്‍ പിന്‍വലിച്ചു.  പുതുക്കിയ ഉത്തരവ് പ്രകാരം നിലവില്‍ ഓണ്‍ലൈനായും കൗണ്ടറിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ അധിക തുക തിരികെ നല്‍കുമെന്ന് അറിയിച്ചു.

Tags

Latest News