Sorry, you need to enable JavaScript to visit this website.

കോവിഡ് ജാഗ്രത; കർശനമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം - സംസ്ഥാനം വീണ്ടും കോവിഡ് ജാഗ്രതയിൽ. കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമായി തുടരണമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നിർദേശിച്ചു. ആശങ്ക വേണ്ടെതില്ലെങ്കിലും സംസ്ഥാനത്തെ സ്ഥിതിഗതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
 ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഐ.സി.യു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും നിർദ്ദേിച്ചു. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്ഭിണികളും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കക്കാൻ മറക്കരുത്. ആശുപത്രികളിൽ പോകുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. 
 അതിനിടെ, കോവിഡ് വ്യാപനം പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അഞ്ചു തലത്തിലുള്ള നടപടി ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ, വാക്‌സിനേഷൻ, കോവിഡ് പ്രതിരോധ നടപടികൾ പിന്തുടരുക എന്നിവയാവയിൽ പ്രധാനം. കോവിഡ് മുന്നൊരുക്കം വിലയിരുത്താനായി സംസ്ഥാനങ്ങളിൽ ഉടനെ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
 

Latest News