Sorry, you need to enable JavaScript to visit this website.

ടിക് ടോക്കിൽ വാർത്താലോകം കീഴടക്കി നാല് യുവതികൾ

വാർത്തകൾ ചുരുക്കി ടിക് ടോക്കിലൂടെ ലക്ഷക്കണക്കിനാളുകളിലെത്തിച്ച് നാല് വനിതകൾ ശ്രദ്ധേയരാകുന്നു. നാല് യുവതികൾ  വാർത്തകൾ സംഗ്രഹിച്ച് തയാറാക്കുന്ന വീഡിയോകൾ ദശലക്ഷക്കണക്കിനാളുകളാണ് കാണുന്നത്. 
പരമ്പരാഗത മാധ്യമങ്ങൾ ഉൾപ്പെടുത്തുന്ന വീഡിയോകളേക്കാൾ സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കുന്ന വീഡിയോകൾ സൃഷ്ടിക്കുന്ന യുവാക്കൾ വർധിക്കുകയാണ്. 
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ ഒരുങ്ങുന്നതിനിടെ 2016 നും 2020 നും ഇടയിൽ ലണ്ടനിൽ പഠിക്കുമ്പോഴാണ്  ആശയം ഉടലെടുത്തതെന്ന് 26 കാരിയായ ബയോടെക്‌നോളജി ബിരുദധാരി ഗബ്രിയേല കാംബെൽ പറഞ്ഞു.


നിരവധി ലേഖനങ്ങൾ വായിക്കുമായിരുന്നുവെങ്കിലും വിഷയത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേ ബുദ്ധിമുട്ട് മറ്റുള്ളവർക്കും ഉണ്ടാകാമെന്ന് വിലയിരുത്തിയാണ് ടിക് ടോകിനെ ആശ്രയിച്ചത്.  
ചൈനീസ് ഷോർട്ട്‌വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്റെ ജനപ്രീതി യുവാക്കൾക്കിടയിൽ കുതിച്ചുയരുന്നതിനിടെ 2020 ജൂണിലാണ് ac2altiy  എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചത്.  നാല് കൂട്ടുകാരികൾ ചേർന്ന് ആരംഭിച്ച ഇത് ഏറ്റവും മികച്ച വാർത്താ അക്കൗണ്ടായി മാറി. മൂന്ന് വർഷം കൊണ്ട് അക്കൗണ്ടിന് 4.3 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. ഭൂരിഭാഗം പ്രമുഖ മാധ്യമ സ്ഥാപനങ്ങളെയും അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. 
ടിക്‌ടോക്കിൽ സ്പാനിഷ് ഭാഷയിലെ ഏറ്റവും മികച്ച വാർത്താ അക്കൗണ്ടായി ac2altiyയെ മാറിയിരിക്കയാണെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസം പറയുന്നു. 


നാല് പേരും മാധ്യമപ്രവർത്തകരല്ല. ഒരു സ്മാർട്ട്‌ഫോണും വൃത്താകൃതിയിലുള്ള ലൈറ്റും ഉപയോഗിച്ച് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് നിർമിക്കുന്നത്. വിവർത്തനം ചെയ്യുന്നതാണ് വാർത്തകൾ. 
2022 ഫെബ്രുവരി 24ന് റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ തുടക്കം വിവരിക്കുന്ന ഇവരുടെ വീഡിയോ 17 ദശലക്ഷത്തിലധികം തവണ കണ്ടു.
യുട്യൂബ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കുകൾ യുവാക്കൾ ആശ്രയിക്കുന്ന വാർത്തകളുടെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണെന്ന് ബ്രിട്ടനിലെ മീഡിയ റെഗുലേറ്റർ ഓഫ്‌കോം ഉൾപ്പെടെ നടത്തിയ നിരവധി പഠനങ്ങളിൽ പറയുന്നു.

Latest News