Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

കരിപ്പൂരിൽ മൂന്ന് പേരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണം പിടികൂടി

കൊണ്ടോട്ടി (മലപ്പുറം) - കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മൂന്ന് പേരിൽ നിന്നായി രണ്ട് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. ഇതിന് 1.3 കോടി രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ, കാസർഗോട് സ്വദേശി അബ്ദുസ്സലാം, കോഴിക്കോട് സ്വദേശി ഹുസൈൻ എന്നിവരാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിലും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

 

സീരിയലിൽ നടിയാക്കാമെന്ന് മോഹിപ്പിച്ച് പീഡനം; കോഴിക്കോട്ട് രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ 
കോഴിക്കോട് -
സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ ഇവരെ സ്‌റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തുവരികയാണ്.
 സീരിയലിന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന കോഴിക്കോട് കാരപ്പറമ്പിലെ ഫഌറ്റിലെത്തിച്ച് ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി. കോഴിക്കോട്ടെ സീരിയൽ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫഌറ്റിലെത്തിച്ചതെന്നും പെൺകുട്ടി പറഞ്ഞു. മാർച്ച് നാലിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ മറ്റൊരു സീരിയൽ നടിയാണ് പ്രതികളെ പരിചയപ്പെടുത്തി നൽകിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ആരോപണ വിധേയയായ സീരിയൽ നടിയെ പോലീസ് ചോദ്യം ചെയ്യുകയും പീഡനം നടന്നുവെന്ന് പറയുന്ന ഫഌറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിക്കുകയും ചെയ്തതായാണ് വിവരം.
 

Latest News