Sorry, you need to enable JavaScript to visit this website.

സാക്കിര്‍ നായിക്ക് ബന്ധം; നാഗ്പൂരില്‍  വീടുകളില്‍ എന്‍ഐഎ റെയ്ഡ്

മുംബൈ-മഹാരാഷ്ട്രയില്‍ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാഗ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. 25 എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അബ്ദുല്‍ മുഖ്തദിറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. മുഖ്തദിറിന്റെ  അയല്‍വാസികളുടെ വീട്ടിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നാണ് വിവരം.
അബ്ദുല്‍ മുഖ്താദിര്‍ 2017-ല്‍ പാക്കിസ്ഥാനിലെ ഒരു മൗലാനയുമായി സംസാരിച്ചിരുന്നു. പിന്നാലെ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെത്തിയ ഇയാള്‍, വീണ്ടും പാക്കിസ്ഥാനിലേക്ക് ഫോണ്‍ വിളിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഐആര്‍എഫിലെ അംഗങ്ങളുമായും മുഖ്തദിര്‍ അബ്ദുല്‍ സംസാരിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനുശേഷം എന്‍ഐഎയുടെ റഡാറില്‍ ഉണ്ടായിരുന്ന ഇയാളുടെ വീട്ടില്‍ ഇന്ന് പരിശോധന നടത്തുകയായിരുന്നു.
നാഗ്പൂര്‍ പോലീസ് ക്രൈംബ്രാഞ്ചും തെരച്ചിലില്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ (ഐആര്‍എഫ്) സ്ഥാപകനും പ്രസിഡന്റുമാണ് സാക്കിര്‍ നായിക്. ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ ഒന്നിലധികം ആരോപണങ്ങള്‍ നേരിടുന്ന സാക്കിര്‍ 2017 മുതല്‍ മലേഷ്യയിലാണ് താമസിക്കുന്നത്.

Latest News