പുഴയിലേക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാനായി പിന്നാലെ ചാടിയ പതിനേഴ്കാരന്‍ മുങ്ങിമരിച്ചു

കൊച്ചി - പെണ്‍കുട്ടി പുഴയില്‍ ചാടിയതിന് പിന്നാലെ രക്ഷിക്കാനായി ചാടിയ പതിനേഴ്കാരന്‍ മുങ്ങി മരിച്ചു.  ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിലാണ് സംഭവമുണ്ടയാത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അഖില പരിക്കുകളോടെ രക്ഷപ്പെട്ടു. ആത്മഹത്യ ചെയ്യാനായി അഖില പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. അത് കണ്ട് ഗൗതം രക്ഷിക്കാനായി ചാടിയെങ്കിലും ഒഴുക്കില്‍ പെട്ടു. ഇരുവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ഗൗതം മരണമടഞ്ഞു. അഖില ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും എങ്ങനെയാണ് മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ എത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

 

Latest News