Sorry, you need to enable JavaScript to visit this website.

മക്ക കെ.എ.എം.സി മലയാളീസ് മാഗസിൻ പുറത്തിറക്കി

കെ.എ.എം.സി മലയാളീസ് പുറത്തിറക്കിയ കിതാബ് മാഗസിൻ ഡോ. അബ്ദുല്ല ബിൻ സയീദ് അൽ സഹ്റാനി പ്രകാശനം ചെയ്യുന്നു.

മക്ക- മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ.എ.എം.സി മലയാളീസ് മാഗസിൻ പുറത്തിറക്കി. കൂട്ടായ്മയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് കിതാബ് എന്ന മാഗസിൻ പുറത്തിറക്കിയത്. 
ഹോസ്പിറ്റൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുല്ല ബിൻ സയീദ് അൽസഹ്റാനി ഇന്നലെ മാഗസിൻ പ്രകാശനം ചെയ്തു.
സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെ ഇപ്പോഴത്തെയും പൂർവ അംഗങ്ങളുടെയും 50 പേരുടെ രചനകൾ കൊണ്ട് സമ്പന്നമാണ് ഉള്ളടക്കം. 2013 മാർച്ചിൽ രൂപീകൃതമായ കൂട്ടായ്മയിൽ ഇപ്പോൾ 90 അംഗങ്ങളും, 75 പേർ സൗദി, ഖത്തർ, ദുബായ്, ഒമാൻ, യുവൈറ്റഡ് കിംഗ്ഡം, കാനഡ, ഇന്ത്യ എന്നി രാജ്യങ്ങളിൽ ജോലി നോക്കുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഹജ് ഉംറ തീർഥാടകർക്ക് സേവനം, മലയാളീ രോഗികൾക്കുള്ള സഹായങ്ങൾ, രക്ത ദാനം, കലാ കായിക സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, ഹജ് സെൽ എന്നിവ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ഫക്രുദീൻ വളാഞ്ചേരി (ജനറൽ സെക്രട്ടറി), മുഹമ്മദ് ഷമീം നരിക്കുനി (ട്രഷറർ), മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ഷാഫി എം. അക്ബർ, യഹിയ അസഫലി, സദഖത്തുല്ല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Tags

Latest News