Sorry, you need to enable JavaScript to visit this website.

ദമാം ഐ.സി.സിയുടെ ഇഫ്ത്താർ ടെന്റ് ഒരുങ്ങി

ദമാം ശരീഅ കോടതിക്കു സമീപം ഐ.സി.സി ദമാം ഒരുക്കിയ നോമ്പുതുറ ടെന്റ്.

ദമാം- ദമാം ഐ.സി.സിയുടെ ഇഫ്ത്താർ ടെന്റ് സജ്ജമായി. കോവിഡ് പ്രതിസന്ധി നീങ്ങി മൂന്നു വർഷങ്ങൾക്ക് ശേഷം ഇസ്‌ലാമിക് കൾച്ചറൽ സെന്റർ ദമാമിന്റെ കീഴിൽ ദമാം മുഹമ്മദ് ബിൻ സൗദ് സ്ട്രീറ്റിൽ ശരീഅ കോടതിക്ക് സമീപം റമദാൻ ഇഫ്ത്താർ ടെന്റ് ഒരുങ്ങിയതായി ദമാം ഇസ്‌ലാമിക് കൾച്ചറൽ സെന്റർ മേധാവികൾ അറിയിച്ചു.
വിശുദ്ധ റമദാൻ ദിനങ്ങളിൽ വൈകീട്ട് അഞ്ച് മണി മുതൽ വിവിധ ഭാഷക്കാർക്ക് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വിജ്ഞാന സദസ്സും അയ്യായിരത്തിലധികം വരുന്ന നോമ്പ്കാർക്ക് നോമ്പ് തുറ വിരുന്നും എല്ലാ ദിവസങ്ങളിലും ഉണ്ടാകും.
മലയാള വിഭാഗത്തിന് കീഴിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നതെന്ന് ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി പറഞ്ഞു. മലയാള വിഭാഗം ടെന്റിൽ ഇസ്‌ലാമിക്ക് എക്‌സിബിഷൻ, വിവിധ വിഷയങ്ങളിൽ ദിനേന ഉത്‌ബോധന ക്ലാസുകൾ,
പ്രശ്‌നോത്തരി മത്സരം, സമ്മാന വിതരണം, വൈകീട്ട് നാല് മണിമുതൽ മുതിർന്നവർക്കും കുട്ടികൾക്കും  ഖുർആൻ പാരായണ ഹിഫഌ ക്ലാസുകൾ, മാർച്ച് 31 ഏപ്രിൽ 7 വെള്ളി ദിവസങ്ങളിൽ നിശാ വിജ്ഞാന സദസ്സ് തുടങ്ങി നിരവധി ദഅവാ പദ്ധതികൾക്ക് ഐ.സി.സിയും ദമാം ഇന്ത്യൻ ഇസ്‌ലാഹി സെന്ററും സഹകരിച്ച് നടപ്പാക്കുമെന്നും മലയാള വിഭാഗം അറിയിച്ചു. ഇതിനായി ദമാം ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സന്നദ്ധ പ്രവർത്തകരുടെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിസ്ഡം യൂത്ത് ഇഫ്താർ ടെന്റിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇസ്‌ലാമിക്ക് എക്‌സിബിഷന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 0500957657 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags

Latest News