Sorry, you need to enable JavaScript to visit this website.

എസ്.ഐ.സി തായിഫ് ശിഹാർ ഏരിയക്ക് പുതിയ ഭാരവാഹികൾ, കമ്മിറ്റി നിലവിൽ വന്നു

തായിഫ്- സമസ്ത ഇസ്‌ലാമിക് സെന്റർ തായിഫ് ശിഹാർ ഏരിയക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ അഷ്‌റഫ് താനാളൂർ നേതൃത്വം നൽകി.
അഷ്‌റഫ് താനാളൂരിന്റെ നിരീക്ഷണത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്വാലിഹ് ഫൈസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസർ കാരക്കുന്ന് സ്വാഗതം പറഞ്ഞു.
ചെയർമാൻ അബ്ദുൽ ഹമീദ് പെരുവള്ളൂർ, പ്രസിഡന്റ് സാലിഹ് ഫൈസി കൂടത്തായി, ജനറൽ സെക്രട്ടറി യാസർ കാരക്കുന്ന്, ട്രഷറർ സക്കീർ മങ്കട, വൈസ് ചെയർമാൻ സയ്യൂഫ് കൊടുവള്ളി, നജീബ് വയനാട്, വൈസ് പ്രസിഡന്റ് അഷ്‌റഫ് ഒടമല, അബ്ദുസ്സലാം പൂലോട്, വർക്കിംഗ് സെക്രട്ടറി അനസ് കൊടപ്പാളി, ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് കിഴിശ്ശേരി, ജോയിന്റ് സെക്രട്ടറി അഷ്‌റഫ് കണ്ണൂർ, ഫൈസൽ ബാലുശ്ശേരി എന്നിവരാണ് പുതിയ ഭാരവാഹികൾ.
യോഗത്തിൽ ശാഫി ദാരിമി, സൈതലവി ഫൈസി, ശരീഫ് മണ്ണാർക്കാട്, അബ്ദുൽ ജബ്ബാർ കരുളായി, അബ്ദുല്ലത്തീഫ് ഫറോക്ക് എന്നിവർ പങ്കെടുത്തു.

Tags

Latest News