Sorry, you need to enable JavaScript to visit this website.

ഭക്ഷണത്തെക്കുറിച്ച് പരാതിയുണ്ടോ, പരാതിപ്പെടാന്‍ പോര്‍ട്ടല്‍ റെഡി

തിരുവനന്തപുരം- ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഗ്രിവന്‍സ് പോര്‍ട്ടല്‍  മന്ത്രി വീണാ ജോര്‍ജ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. പോര്‍ട്ടലില്‍ പരാതികള്‍ നേരിട്ട് നല്‍കാനും അതിന്‍മേല്‍ എടുത്ത നടപടികള്‍ അറിയാനും സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനും കഴിയും.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ https://www.etaright.foodsaftey.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് കംപ്ലൈയ്ന്റ്, മൈ കംപ്ലൈയ്ന്റ്‌സ് എന്നീ രണ്ട് ഐക്കണുകള്‍ കാണാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി എടുക്കുക, തുടര്‍ന്ന് പേര്, ഒ.ടി.പി എന്നിവ നല്‍കുമ്പോള്‍ കംപ്ലൈയ്ന്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേജ് വരും. അതില്‍ ജില്ല, സര്‍ക്കിള്‍, സ്ഥാപനത്തിന്റെ പേര്, ലൊക്കേഷന്‍, ലാന്‍ഡ്മാര്‍ക്ക്, പരാതി, പരാതിയുടെ വിശദാംശങ്ങള്‍ എന്നിവ നല്‍കണം. തുടര്‍ന്ന് ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യണം. ഐഡന്റിന്റി വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെങ്കില്‍ നോ ഐക്കണ്‍ കൊടുക്കണം. അത് കഴിഞ്ഞ് സബ്മിറ്റ് ചെയ്യാം.

 

Latest News