പോലീസ് സ്റ്റേഷനില്‍ പീഡനക്കേസിലെ പ്രതിയുടെ പരാക്രമം, അലമാരയില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചു

ബത്തേരി - പീഡനക്കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ അലമാരയുടെ ചില്ലില്‍ സ്വയം തല ഇടിച്ചു പരിക്കേല്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് മീനങ്ങാടി സ്വദേശിയായ ലെനിന്‍ പോലീസ് സ്‌റ്റേഷനിലെ അലമാരയുടെ ചില്ലില്‍ തലയിടിച്ച് പരിക്കേല്‍പ്പിച്ചത്. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ലെനിനെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്‌നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലും ലെനിന്‍ പ്രതിയാണ്.  

 

 

 

 

Latest News