തിരുവനന്തപുരം - സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റിലായി. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായരെ(32)യാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലായ് മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തന്നെ വിവാഹം വാഗ്ദാനം നല്‍കി കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് സുബി എസ് നായര്‍. 28 വയസ്സുള്ള യുവതിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.