Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

മെസ്സിക്ക് സ്വാഗതമോതി ഹിലാൽ ക്ലബ് സ്‌പോൺസർ, ബിഷ്ത് എടുത്തുവെച്ചോ എന്നും ട്വീറ്റ്

ജിദ്ദ-ലോക ഫുട്‌ബോളിലെ സൂപ്പർ താരമായ ലിയണൽ മെസ്സി സൗദി ക്ലബ്ബായ ഹിലാലിൽ ചേരുമെന്ന അഭ്യൂഹത്തിന് മാസങ്ങളുടെ പഴക്കമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ചേർന്നതു മുതലാണ് മെസ്സിയുടെ വരവും ചർച്ചയായത്. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവ് റിയാദിൽ എത്തിയിരുന്നു. ഇതുമായി ചേർത്തും ഏറെ അഭ്യൂഹങ്ങളുണ്ടായി. എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും ശരിവെക്കുന്ന തരത്തിൽ ഇന്ന്(ചൊവ്വ)ഹിലാൽ ക്ലബിന്റെ സ്‌പോൺസറുടെ ട്വീറ്റ് പുറത്തുവന്നു. 
ഞങ്ങളുടെ മകനേ, നിനക്ക് സ്വാഗതം എന്ന് എഴുതിയ മെസ്സിയുടെ ചിത്രവും സഹിതമാണ് ഹിലാലിന്റെ സ്‌പോൺസർമാരായ അൽ മതാർ ട്വീറ്റ് ചെയ്തത്. ലോകകപ്പിൽ അണിഞ്ഞ തരത്തിലുള്ള ബിഷ്തും തയ്യാറാക്കി വെച്ചോ എന്ന അടിക്കുറിപ്പും ചിത്രത്തിൽ ചേർത്തിട്ടുണ്ട്. ഖത്തറിൽ ലോകകപ്പ് ഫൈനലിൽ കിരീടം നേടിയ ശേഷം മെസിയെ ഖത്തർ അമീർ ബിഷ്ത് അണിയിച്ചിരുന്നു. ഇത് സൂചിപ്പിച്ചാണ് ഇക്കാര്യം ട്വിറ്ററിൽ ചേർത്തത്. 

കഴിഞ്ഞ ഏതാനും ദിവസമായി മെസിയുടെ സൗദി ക്ലബ് പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച സജീവമാണ്. നിലവിൽ ഫ്രാൻസിലെ പി.എസ്.ജി താരമാണ് മെസി. ക്ലബ്ബുമായി മെസി അത്ര നല്ല രസത്തിലല്ല. ആരാധകർ കഴിഞ്ഞ ദിവസവും മെസിക്കെതിരെ കൂക്കിവിളിച്ചിരുന്നു.
 

Tags

Latest News