Sorry, you need to enable JavaScript to visit this website.
Wednesday , May   31, 2023
Wednesday , May   31, 2023

ബി. ബി. സിക്കെതിരെ അസം നിയമസഭയും പ്രമേയം പാസ്സാക്കി

ദിസ്പുര്‍- ഗുജറാത്തിനും മധ്യപ്രദേശിനും പിന്നാലെ ബി. ബി. സിക്കെതിരെ അസം നിയമസഭയും പ്രമേയം പാസ്സാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി കലാപത്തെ സഹായിച്ചതിനുള്ള തെളിവുകളുമായി ബി. ബി. സി തയ്യാറാക്കിയ ഇന്ത്യ ജി മോദി ക്വസ്റ്റിയന്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ ബി. ബി. സിക്കെതിരെ പ്രമേയവുമായി രംഗത്തു വരുന്നത്. 

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ബി. ബി. സിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അസം നിയമസഭ  പ്രമേയം പാസാക്കിയത്. ഡോക്യുമെന്ററി സീരീസ് പുറത്തിറങ്ങി രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനത്തെ തുടര്‍ന്ന് ബി. ബി. സിയുടെ ഓഫിസുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും ചെയ്തു. 

ബി. ജെ. പി എം. എല്‍. എ ഭുബോണ്‍ പെഗുവാണ് വിഷയം ഉന്നയിച്ചത്. ഇന്ത്യയുടെ സ്വതന്ത്ര മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിയമസാധുതയെയുമാണ് രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിലൂടെ ബി. ബി. സി  ചോദ്യം ചെയ്തതെന്ന് വിഷയാവതരണത്തില്‍ ആരോപിച്ചു. ഡോക്യുമെന്ററിക്ക് അസമുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രമേയത്തെ എതിര്‍ത്ത് സി. പി. എമ്മിലെ മനോരഞ്ജന്‍ താലൂക്ദാര്‍ പറഞ്ഞു.

Tags

Latest News