Sorry, you need to enable JavaScript to visit this website.

കോഴിക്കോട് മുൻ ഡെപ്യൂട്ടി കലക്ടർ എൻ റംല കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി - കോഴിക്കോട് ദുരന്തനിവാരണ വിഭാഗം മുൻ ഡെപ്യൂട്ടി കലക്ടറും കൊയിലാണ്ടി മുൻ തഹസിൽദാറുമായിരുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടിൽ എൻ റംല (58) കുഴഞ്ഞുവീണു മരിച്ചു. 
 സിവിൽ സ്‌റ്റേഷനിൽനിന്ന് വീട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കുഴഞ്ഞു വീണത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എൽ.പി സ്‌കൂൾ റിട്ട. പ്രധാനാധ്യാപകൻ). മക്കൾ: ഡോ. ഷേഖ ഷെറിൻ (അമേരിക്ക), നവീത് ഷെഹിൻ. മരുമകൻ: ഇസ്ഹാക് (എൻജിനീയർ). പിതാവ്: ഖാൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ബാദുഷ, ഖൈറുന്നിസ, ഖാദർ, ഹമീദ്, സലിം.
 

Latest News