റിയാദ്- സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കറ്റ് റമദാനിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. റമദാൻ വിഭവങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് ഏറ്റവും ഗുണമേന്മയോടെ ലഭ്യമാക്കും. ഫ്രീസർ ടു ഫയർ വിഭാഗത്തിൽ സമൂസ, കിബ്ബെ തുടങ്ങിയവയും റമദാൻ ഭക്ഷണത്തിനുള്ള ഏറ്റവും മികച്ച മാംസവും പുതിയ പഴങ്ങളും പച്ചക്കറികളും ജ്യൂസുകളും മധുരപലഹാരങ്ങളും തുടങ്ങി നിരവധി വിഭവങ്ങളുണ്ട്. റമദാൻ സമ്മാനങ്ങളും റെഡിപാക്ക് ചെയ്ത ഇഫ്താർ, സുഹൂർ ഭക്ഷണങ്ങൾക്കുള്ള റമദാൻ തീം കാർഡുകളും ഉണ്ട്. പതിനഞ്ച് റിയാൽ മുതൽ 150 റിയാൽ വരെ വ്യത്യസ്ത വിലയിലുള്ളയുണ്ട്. റമദാൻ തീം കാർഡുകൾ വഴി സമ്മാനങ്ങൾക്കും അവസരമുണ്ട്. വീട്ടുപകരണങ്ങൾ, ക്ലീനിംഗ് ഉപകരണങ്ങൾ, ഹോം ലിനൻ, വൈറ്റ് ഗുഡ്‌സ് എന്നിവയിൽ അതിശയകരമായ ഓഫറുകളും ലുലു വാഗ്ദാനം ചെയ്യുന്നു. സൗദി ഫുഡ് ബാങ്കുമായി സഹകരിച്ച് ലുലു ഗുഡ്‌നസ് ഓഫ് ഗിവിംഗ് കാമ്പയിൻ പ്രഖ്യാപിച്ചു. വ്രതാനുഷ്ഠാനം അവസാനിപ്പിക്കുമ്പോൾ അർഹരായ കുടുംബങ്ങൾക്ക് ഇഫ്താറിനായി അവശ്യസാധനങ്ങളുടെ പെട്ടികൾ, ഭക്ഷണ കൊട്ടകൾ, ചൂട് ഭക്ഷണം എന്നിവ നൽകും. 99 റിയാലിന് ഇവ വാങ്ങാനാകും. ഈ സ്‌കീമിലേക്ക് ഉപഭോക്താക്കൾക്ക് ലുലു കൗണ്ടറിൽ 15 റിയാൽ അയച്ച് പങ്കാളികളാകാം. മനാഫിത്ത് സൗദിയയുമായും മറ്റ് ജീവകാരുണ്യ സംഘടനകളുമായും ചേർന്ന് ലുലു ഈദുൽ ഫിത്വർ ആരംഭിക്കുന്നതിന് മുമ്പ് അർഹരായ ആളുകൾക്ക് ഫിത്വർ സക്കാത്ത് വിതരണം ചെയ്യും.