Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

നിയമത്തിൽ വലിയവരെന്നോ ചെറിയവരെന്നോ ഇല്ല, സൗദിയിൽ ഇങ്ങിനെയാണ്

ജിദ്ദ - സൗദിയിൽ നിയമവും നീതിയും നടപ്പാക്കുന്നതിൽ വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോർണിഷിൽ സംഭവിച്ചത്. രാജകുമാരന്മാരും മുൻ മന്ത്രിമാരും വ്യവസായികളും സ്വകാര്യ കമ്പനികളും സർക്കാർ വകുപ്പുകളും അബ്ഹുറിൽ അനധികൃതമായി കയ്യേറിയ സ്ഥലങ്ങൾ ഒഴിപ്പിക്കുകയാണ് നിയമപാലകർ. പ്രമുഖ കൈയേറി നിയമ വിരുദ്ധമായി സംഘടിപ്പിച്ച പ്രമാണങ്ങൾ റദ്ദാക്കിയിട്ടുണ്ട്. അബ്ഹുറിൽ അനധികൃതമായി കൈയേറി നിർമിച്ച കെട്ടിടങ്ങളും മറ്റും പൊളിച്ച് നീക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

നഗരത്തിൽ ബീച്ചിനോട് ചേർന്ന അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങി. ഉത്തര ജിദ്ദയിലെ അബ്ഹുറിൽ 5,000 ലേറെ ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പ്രദേശങ്ങൾ കൈയേറി നിർമിച്ച അനധികൃത കെട്ടിടങ്ങളും മതിലുകളുമാണ് പൊളിച്ചു നീക്കുന്നത്. അനധികൃതമായി കൈയേറിയ സ്ഥലങ്ങൾക്ക് നിയമ വിരുദ്ധമായ മാർഗങ്ങളിലുണ്ടാക്കിയ 110 ഓളം പ്രമാണങ്ങൾ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
 

Tags

Latest News