വടകര- ബസില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത ബസ് യാത്രക്കാരന് മറ്റൊരു യാത്രക്കാരന്റെ വെട്ടേറ്റു. വടകര മുടപ്പിലാവില്‍ സ്വദേശി വടക്കെ കിണറുള്ള കണ്ടി രവീന്ദ്രന്‍ നാണ് സഹയാത്രക്കാരന്റെ വെട്ടേറ്റത്. ചൊവ്വ വൈകിട്ട് അഞ്ചോടെ കീഴല്‍മുക്കിലാണ് സംഭവം. വില്യാപ്പള്ളി പഞ്ചായത്ത് ജീവനക്കാരനായ രവീന്ദ്രന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വടകരയില്‍ നിന്നും പേരാമ്പ്ര ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വടകരയില്‍ നിന്നും ഇതേ ബസിലെ ഒരു യാത്രക്കാരനായ കൂത്താളി സ്വദേശി ബസിലെ മറ്റ് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയത് രവീന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. കീഴല്‍ മുക്കില്‍ ബസിറങ്ങിയ കൂത്താളി സ്വദേശി ബസിനു സൈഡിലൂടെ നടന്നു പോകവെ തന്റെ കൈവശം സഞ്ചിയില്‍ ഉണ്ടായിരുന്നു കൊടുവാള്‍ ഉപയോഗിച്ച് ബസില്‍ നിന്നും തലയും കൈയും പുറത്തേക്കിട്ട് വെട്ടുകയായിരുന്നു. വലത്തെ കൈത്തണ്ടക്ക് വെട്ടേറ്റ രവീന്ദ്രന് വടകര സഹകരണ ആശുപത്രിയില്‍ അടിയന്തിര ശസ്ത്ര ക്രിയ നടത്തി. രവീന്ദ്രനെ വെട്ടിയ ആളെ ബസ് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പോലീസിനു കൈമാറി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)