Sorry, you need to enable JavaScript to visit this website.

കുപ്പം ബസപകട കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം തടവ്

തലശ്ശേരി- തളിപ്പറമ്പ് കുപ്പത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് അമിത വേഗതയിൽ വന്ന ബസ് ഇടിച്ചു കയറി രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിക്കാനിടയായ കേസിലെ പ്രതിയായ ബസ് ഡ്രൈവർക്ക് അഞ്ച് വർഷം തടവ്  . തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് പ്രതിയെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് വർഷം തടവിന് ശിക്ഷിച്ചത.്  പി.എൻ.ആർ.ബസ് ഡ്രൈവർ ഉദിനൂരിലെ പറമ്പത്ത് വീട്ടിൽ വി.രാഹുലിനെയാണ്  (38)കോടതി ശിക്ഷിച്ചത.്  അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ആറു മാസം തടവിനും വാഹനം ഓടിച്ച് നിസ്സാര പരിക്കേൽപിച്ചതിന് ആറു മാസം തടവിനും പ്രതിയെ ശിക്ഷിച്ചു. ഗുരുതരമായി പരിക്കേൽപിക്കാൻ ഇടയാക്കിയതിന് രണ്ട് വർഷം തടവിനും മരണത്തിന് ഇടയാക്കിയതിന് രണ്ടു വർഷം തടവിനുമാണ് പ്രതിയെ ശിക്ഷിച്ചത.്
ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി രണ്ട് വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി.
 2010 സെപ്തംമ്പർ ഒന്നിന് രാവിലെ 8.40 ഓടെയാണ് അപകടം നടന്നത്.പയ്യന്നൂർ ഭാഗത്ത് നിന്നും വരുന്ന കെ.എൽ 59 5848 നമ്പർ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന തളിപ്പറമ്പ് സീതി സാഹിബ് മെമ്മോറിയൽ സ്‌കൂളിലെ വിദ്യാർഥികളായ ടി.കെ.കുഞ്ഞാമിന (15),കെ.എം.കദീജ (15) എന്നിവരും എ.സി.ഖാദർ (52) എന്നിവർ ഉൾപ്പെടെ നാല് പേർ മരണപ്പെടുകയും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കുപ്പത്തെ പുതിയ പുരയിൽ മുഹമ്മദ് ഷെരീഫിന്റെ പരാതിയിലാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.സംഭവം നേരിൽ കണ്ട സീതി സാഹിബ് മെമ്മോറിയലിലെ അധ്യാപകൻ കെ.അബ്ദുല്ല, പരിക്ക് പറ്റിയ റിസ്‌വാന വിദ്യാർഥികളായ ഷർഹാന, ടി.കെ.ജംഷീറ, പോലീസ് ഓഫീസർമാരായ ടി.മധുസൂദനൻ , ഡി.പ്രമോദ്, പി.ജെ.ജോയ്, പി.ചന്ദ്രശേഖരൻ, രാധാകൃഷ്ണൻ ,കെ.ഗോപാലകൃഷ്ണൻ, ഡോക്ടർമാരായ ലതിക ദേവി, ആർ.കെ.റമിത്ത്, ശ്രീധരൻ ഷെട്ടി, രാഗേഷ് ,ആർ.ടി.ഒ.ഒ.കെ.അനിൽ കുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി നേരത്തെ അഡീഷണൽ ഡിസ്ട്രിക്ട് ഗവ. പ്ലീഡറായിരുന്ന അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരായിരുന്നത.് 

Latest News