വൈദികന്റെ കംപ്യൂട്ടര്‍ നിറയെ നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍, അറസ്റ്റിലായി

മധുര- നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. പരാതിയെതുടര്‍ന്ന് പോലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
കൊല്ലങ്കോട് ഫാത്തിമനഗര്‍ സ്വദേശിയും അഴകിയമണ്ഡപത്തിനു സമീപം പ്ലാങ്കാലയിലെ പള്ളി വികാരിയുമായ ഫാ. ബെനഡിക്ട് ആന്റോ (29) ആണ് അറസ്റ്റിലായത്. ഒട്ടേറെ യുവതികളുമായി വൈദികന്റെ വാട്‌സാപ് ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. നഴ്‌സിംഗ് വിദ്യാര്‍ഥിനി  ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് കന്യാകുമാരി ജില്ലാ സൈബര്‍ െ്രെകം പോലീസ് വൈദികനെതിരെ കേസെടുക്കുകയായിരുന്നു.
വൈദികന്റെ ഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചവര്‍ അശ്ലീല ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചുെവന്നാണ് പുറത്തുവരുന്ന വിവരം. ഓണ്‍ലൈനിലൂടെ ലൈംഗികാതിക്രമം നടത്തുന്നുവെന്നും പള്ളിയില്‍ പോകുമ്പോഴെല്ലാം മോശമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നുമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്.

 

 

Latest News