Sorry, you need to enable JavaScript to visit this website.

മൈഗ്രെയ്ന്‍ നിരന്തരം ബുദ്ധിമുട്ടിച്ചു, ടിക് ടോക് താരം മുപ്പതാം വയസ്സില്‍ മരിച്ചു

ന്യൂയോര്‍ക്ക് - പ്രശസ്ത ടിക് ടോക്ക് താരം ജെഹാനെ തോമസ് മുപ്പതാം വയസ്സില്‍ നിര്യാതയായി. നിരന്തരമായി തന്നെ ബുദ്ധിമുട്ടിക്കുന്ന മൈഗ്രെയിനിനെക്കുറിച്ച് ഫോളോവേഴ്‌സിനോട് പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മരണം. വെള്ളിയാഴ്ച തോമസിന്റെ മരണവാര്‍ത്ത അവളുടെ സുഹൃത്ത് അലിക്‌സ് റീസ്റ്റാണ് പങ്കിട്ടത്. ടിക് ടോക്കില്‍ ഇവര്‍ക്ക് 72,000 ഫോളോവേഴ്‌സ് ഉണ്ട്.
ഏതാനും ആഴ്ച മുമ്പ് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, തനിക്ക് ഒപ്റ്റിക് ന്യൂറിറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതായി തോമസ് പറഞ്ഞിരുന്നു, ഇത് കണ്ണിന്റെ ഒപ്റ്റിക് നാഡിക്ക് വീക്കം ഉണ്ടാക്കുന്നു.
'എന്റെ മൈഗ്രെയിന്‍, മാനസിക സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാണെന്ന് നേരത്തെ കണ്ടെത്തിയതാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഒപ്റ്റിക് ന്യൂറിറ്റിസ് ഉണ്ടെന്ന് കണ്ടെത്തി. എന്റെ തലയിലെ സമ്മര്‍ദ്ദം അക്ഷരാര്‍ത്ഥത്തില്‍ എന്നെ വിഷമിപ്പിക്കുന്നു- മാര്‍ച്ച് 5 ന് അവര്‍ പറഞ്ഞു.

 

 

Latest News