ചികിത്സക്ക് കേരളത്തിലേക്ക് മടങ്ങണം; അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയില്‍

ബെംഗളുരു - ആരോഗ്യ നില വളരെ മോശമായതിനാല്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് മടങ്ങാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചു. മഅ്ദനിയുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ആരോഗ്യനില വളരെ മോശമാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കുറവും അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും മഅ്ദനി തന്റെ അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്. ജാമ്യത്തില്‍ ബെംഗളൂരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്നും വിചാരണ പൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

 

Latest News