Sorry, you need to enable JavaScript to visit this website.

ലുലുവിൽ തിന മേളക്ക്​ തുടക്കം

 2023 തിന വർഷമായി ആചരിക്കാൻ യു.എൻ

റിയാദ്​- സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തിന വിഭവങ്ങളുടെ മേളക്ക്​ തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കോൺസുലർ, പാസ്​പോർട്ട്​, ​വിസ ഡിവിഷൻ-ഓവർസീസ്​ ഇന്ത്യൻ അഫയേഴ്​സ്​) ഡോ. ഔസാഫ്​ സഈദ്​, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഒരുക്കിയ ചടങ്ങിലാണ്​ സമാരംഭം കുറിച്ചത്​. ന്യൂ ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യരംഗത്തെ പുതിയ തരംഗമായ ഈ സവിശേഷ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലുവി​െൻറ സർഗാത്മക പരിപാടിയായാണ്​ മേള സംഘടിപ്പിക്കുന്നത്​. 
ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഐക്യരാഷ്​ട്ര സഭ 2023 ‘തിന’യുടെ വർഷമായി ആചരിക്കുകയാണ്​. ഇതി​െൻറ ചുവട്​ പിടിച്ച്​ ഹൈദരാബാദിലെ ഇന്ത്യൻ ചോള ഗവേഷണ സ്ഥാപനത്തിൽ ഇന്ത്യാ ഗവൺമെൻറ്​ ആഗോള മികവിനുള്ള ഒരു ​ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്​. സുസ്ഥിരമായ ഒരു വിശിഷ്​ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന തിനക്ക്​​ വിവിധ വകഭേദങ്ങളുണ്ട്​​. അവ കൃഷി ചെയ്യാൻ എളുപ്പമാണ്. അരി, ഗോതമ്പ്​ തുടങ്ങിയ മറ്റ്​ പൊതു ഭക്ഷ്യധാന്യങ്ങളെക്കാൾ കുറഞ്ഞ വെള്ളമേ ഇതി​െൻറ കൃഷിക്കായി ആവശ്യമുള്ളൂ. മാത്രമല്ല ആരോഗ്യപ്രദവുമാണ്​. രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ തിനയ്​ക്ക്​ കഴിയും. 


കച്ചവടക്കാരും ഭക്ഷ്യ ശാസ്ത്രജ്ഞരും ഒരുപോലെ താൽപര്യമെടുക്കുന്ന ഭക്ഷ്യധാന്യമാണിത്​. കൂടാതെ ബിസ്​ക്കറ്റ്​, പരമ്പരാഗത കഞ്ഞി, മധുരപലഹാരങ്ങൾ, ദോശ, റൊട്ടി എന്നിവ ഉണ്ടാക്കാൻ തിന വളരെ അനുയോജ്യമാണ്. തിന മേള ഒരുക്കിയത്​ ശ്ലാഘനീയമാണെന്നും പുതിയ ഭക്ഷണരീതികൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു കവാടമാണ് എന്നും​ ലുലുവെന്നും ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു. ഭക്ഷ്യ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ തിനയ്​ക്ക്​ വലിയ പങ്കുവഹിക്കാനുണ്ട്​. അതുകൊണ്ടാണ്​ 2023 തിന വർഷമായി ആചരിക്കാൻ ഐക്യരാഷ്​ട്ര സഭ തീരുമാനിച്ചതെന്നും ഡോ. ഔസാഫ്​ കൂട്ടിച്ചേർത്തു.
സൗദിയിലെ ലുലു ശാഖകളിൽ പുതിയ തിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം അണിനിരന്നിട്ടുണ്ട്​. ഉദ്​ഘാടന​ ചടങ്ങിൽ തിന ഉൽപങ്ങൾ നിറഞ്ഞ ഒരു ചുവർ ഒരുക്കുകയും ചെയ്​തിരുന്നു. 
ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന്​ ലുലു സൗദി ഡയറക്​ടർ ഷെഹീം മുഹമ്മദ്​ പറഞ്ഞു. മികച്ച നിലവാരവുമുള്ള ഒന്നായാണ്​ തിന മേള ഒരുക്കിയിരിക്കുന്നത്​. മാത്രമല്ല, പാചകത്തി​െൻറ പുതിയൊരു അധ്യായം പകർന്നു നൽകുന്നതുമാണ്​. ഈ വർഷം മുന്നോട്ട്​ പോകു​േമ്പാൾ തിനയുമായി ബന്ധപ്പെട്ടുള്ള പുതിയ ഭക്ഷ്യ സന്ദേശത്തിന്​ പ്രചാരം നൽകാൻ​ കൂടുതൽ ആഘോഷ പരിപാടികൾ ഞങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
വിസ്​മയകരമായ രീതിയിൽ സംഘടിപ്പിക്കുന്ന തിന മേള ഈ വർഷത്തെ ലുലു മാർക്കറ്റുകളിൽ അതുല്യമായ ചില്ലറ വ്യാപാര കേന്ദ്രീകൃത പ്രമോഷൻ പദ്ധതികളുടെ നാഴികക്കല്ലുകളിൽ ഒന്നായി ചേർക്കപ്പെടുമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Latest News